Latest NewsKerala

പച്ചക്കറിക്ക് വില കുറച്ച് നല്‍കിയ വിരോധത്തിന് വനിതകളുടെ കടയ്ക്ക് അജ്ജാതന്‍ തീയിട്ടതായി പരാതി

കോഴിക്കോട്  :  വനിതകള്‍ നടത്തി വന്നിരുന്ന പച്ചക്കറിക്കട അജ്ജാതര്‍ തീയിട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് കുണ്ടു പറമ്പിലെ പച്ചക്കറിക്കടക്ക് രാത്രിയിലാണ് തീയിട്ടത്. പച്ചക്കറിവിഭവങ്ങള്‍ വില കുറച്ച് വിറ്റത് മൂലം മറ്റ് ചിലര്‍ക്കുളള വിരോധമാണ് സംഭവത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വട്ടി പലിശക്കാരില്‍ നിന്നടക്കം ലക്ഷങ്ങള്‍ കടമെടുത്താണ് കട നടത്തിയിരുന്നതെന്നാണ് കടകളുടെ ഉടമകളായ വനിതകള്‍ പറയുന്നത്.

കടയിലെ സാധനങ്ങളും പണവുമടക്കം സര്‍വ്വതും തീയിട്ടതില്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യരങ്ങാടി സ്വദേശികളായ സതി, സുഗുണ, സുജാത എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറിക്കട പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തുളള വീട്ടിലെ സിസി ടിവിയില്‍ നിന്നുളള ദൃശ്യങ്ങള്‍ ശേഖരിച്ച് എലത്തൂര്‍ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button