തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയ. രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിന് യുവാക്കാള്‍ കെെമാറിയെന്ന വിവരത്തെ തുടര്‍ന്നാണ് യുവാക്കള്‍ക്കെതിരെ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരൂര്‍ സ്വദേശികളും സുഹൃത്തുക്കളുമായ ജംഷീര്‍, സല്‍മാന്‍, ആഷിഖ് എന്നിവര്‍ക്കാണ് കഴിഞ്ഞ മാസം പത്താം തീയതി വെട്ടേറ്റത്. ഇവരെ ആക്രമിച്ച ഇതേ സംഘം തന്നെയാണ് അര മണിക്കൂറിന് ശേഷം താനൂര്‍ ജനതാപടിയില്‍വെച്ച് സല്‍മാനെയും ആഷിഖിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ പറവണ്ണ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അഫ്സലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് കഞ്ചാവ് മാഫിയയുടെ പങ്ക് വ്യക്തമായതും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചതും.
മുഖ്യപ്രതികളായ നാല് പേരെക്കൂടി പിടികൂടാനുണ്ട്. ഫോണ്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ് .
Post Your Comments