സമൃദ്ധവും ആരോഗ്യകരവുമായ മുടി ഉറപ്പാക്കാന്‍ സമീകൃത ആഹാരക്രമം കൂടി ആവശ്യമാണ്. നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉറപ്പു വരുത്താനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഇനിപ്പറയുന്ന ഉള്‍പ്പെടുത്തുക.
1) മുട്ട
മുടിയുടെ വളര്‍ച്ചയും ഗുണനിലവാരവും ഉറപ്പാക്കുന്ന, ബയോട്ടിന്‍, പ്രോട്ടീന്‍ എന്നിവയുടെ ഒരു നല്ല സ്രോതസാണ് മുട്ട. . മുടിയുടെ പ്രോട്ടീന്‍ ആയ കെരാറ്റിന്‍ ഉല്‍പാദിപ്പിക്കുന്നതിന് ബയോട്ടിന്‍ അത്യാവശ്യമാണ്, അതുകൊണ്ടാണ് പലപ്പോഴും മുടി വളര്‍ച്ചയ്ക്ക് വേണ്ടി ബയോട്ടിന്‍ സപ്ലിമെന്റുകള്‍ വില്‍ക്കപ്പെടുന്നത് .
2) ചീര
ചീര അയണിന്റെ ഉറവിടമാണെന്നും അയണിന്റെ അഭാവം മുടി കൊഴിയുന്നതുമായി ബന്ധപ്പെരിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമോ? മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഫോളേറ്റ്, അയണ്‍, വിറ്റാമിനുകള്‍ എ, സി തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ ആരോഗ്യകരമായ ഇലക്കറിയാണ് ചീര.
വിറ്റാമിന്‍ എ ചര്‍മ്മ ഗ്രന്ഥികളെ സെബം ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഈ എണ്ണമയമുള്ള പദാര്‍ത്ഥം മുടി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
3) മത്സ്യം
നിങ്ങള്‍ മത്സ്യം കഴിക്കുന്നവരും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുമാണെങ്കില്‍, അവിടെ മത്സ്യത്തെക്കാള്‍ ആരോഗ്യകരമായ മറ്റൊന്നുമില്ല.സാല്‍മണ്‍, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ മുടിയുടെ വളര്‍ച്ച പ്രാത്സാഹിപ്പിക്കും കാരണം ഇവ മുടി വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസുകളാണ്. ബലവും ആരോഗ്യമുള്ള മുടിയ്ക്ക് സഹായകമായ പ്രോട്ടീന്‍, സെലിനിയം, വൈറ്റമിന്‍ ഡി 3, ബി, പോഷകങ്ങള്‍ എന്നിവയുടേയും സ്രോതസുകളാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. .
4) നട്ട്‌സ്
മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതും അതോടൊപ്പം തന്നെ മറ്റ് നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമായ വിറ്റാമിന്‍ ഇ, ബി, സിങ്ക്, അവശ്യ ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്ബന്നമാണ് നട്ട്‌സ് അവ ബി വിറ്റാമിനുകള്‍, സിങ്ക് അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച സ്രോതസുമാണ്. ഈ പോഷകങ്ങളിലെ ഏതെങ്കിലും ഒന്നിന്റെ കുറവ് മുടി കൊഴിയുന്നതിന് കാരണമാകും.
5) സീഡ്‌സ്
നട്ട്‌സ് പോലെ തന്നെ സീഡ്‌സും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ ഇ കൂടാതെ മറ്റു പോഷകഘടകങ്ങള്‍ എന്നിവ കൊണ്ട് സമ്ബുഷ്ടമാണ്. .ചില വിത്തുകളില്‍ മുടിവളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒമേഗ-3കളുംഅടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഫ്‌ലാക്‌സ് സീഡുകള്‍ , മത്തങ്ങ വിത്തുകള്‍ എന്നിവളൂള്‍പ്പെടുത്തുകയും , വ്യത്യാസംതിരിച്ചറിയുകയും ചെയ്യുക. ഇത് കൂടാതെ വിത്തുകള്‍ ഹൃദയ സംബന്ധമായ ആരോഗ്യത്തിനും, വീക്കം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നത് പോലുള്ള മറ്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും ഉത്തമമാണ്.
നിങ്ങളുടെ ഭക്ഷണത്തില്‍ ഈ 5 കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിലുണ്ടാകുന്ന വ്യത്യാസംമനസ്സിലാക്കൂ. . എന്നാല്‍, ഈ ഭക്ഷണങ്ങളുടെ ഉപഭോഗത്തിന് ഫലം കാണാന്‍ കുറച്ച് സമയം എടുക്കും എന്നതിനാല്‍ നല്ല ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കുക.
Post Your Comments