സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു. 110 പേര് മരിച്ചു. 300ലധികം പേരെ കാണാനില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ മൃതശരീരത്തില്‍ നിന്ന് 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജനുവരി 25നായിരുന്നു ഡാം തകര്‍ന്നത്.
ഇരുമ്പ് ഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച ഡാം പൊട്ടിയുണ്ടായ ചെളിപ്രവാഹത്തില് കെട്ടിടങ്ങളും റോഡുകളും മൂടിപ്പോയ അവസ്ഥയിലാണ്. സമീപത്തെ ജനവാസ കേന്ദ്രവും ചെളിയില്‍ മൂടപ്പെട്ട നിലയിലാണ്.
ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന് വാലെയുടെ ഉടമസ്ഥതയിലുള്ള ഡാമാണു തകര്‍ന്നത്.
Post Your Comments