തിരുവനന്തപുരം : റോഡിൽ തള്ളിയ കോഴിമാലിന്യത്തിൽ ബൈക്ക് തെന്നി പോലീസുകാരനും മകൾക്കും പരിക്ക്. തിരുവനന്തപുരം∙ ഇന്നലെ പുലർച്ചെ കേശവദാസപുരം ജംക്‌ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. സ്പെഷൽ ബ്രാഞ്ച് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരൻ ആർ.പ്രമോദിനും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയായ മകൾക്കുമാണു പരിക്കേറ്റത്. സാരമായി പരുക്കേറ്റ പ്രമോദ് ചികിത്സയിലാണ്.
രാവിലെ മകളെ സ്കൂളിലേക്കു കൊണ്ടുപോകാൻ വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്നു കോർപറേഷൻ ശുചീകരണ വിഭാഗം തൊഴിലാളികളും അഗ്നിശമനസേനാംഗങ്ങളും ചേർന്നു മാലിന്യം വാരി മാറ്റിയതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. പരുത്തിപ്പാറ നിന്നും ഉള്ളൂർ ഭാഗത്തേക്കു കൊണ്ടു പോയ മാലിന്യം അടങ്ങിയ ചാക്കുകളാണു റോഡിൽ ഉപേക്ഷിച്ചത്. കേശവദാസപുരം ജംക്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
Post Your Comments