
വയനാട് സുൽത്താൻ ബത്തേരിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പത്രവാർത്തയെ അടിസ്ഥാനമാക്കി പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി, ജില്ലാ പട്ടികജാതി വികസന ആഫീസർ, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസർ സുൽത്താൻബത്തേരി എന്നിവരോട് അന്വേഷണ റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കുവാൻ ആവശ്യപ്പെട്ടു. കേസിന്റെ തുടർ വിചാരണ കമ്മീഷൻ ആസ്ഥാനത്ത് നടക്കും.
Post Your Comments