ചിക്കാഗോ: അതിശൈത്യം കാരണം മുടങ്ങിയ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കാന്‍ അമേരിക്കയിൽ ട്രാക്കില്‍ തീയിട്ടു. റെയില്‍വേ ട്രാക്കിനിടയില്‍ മരവിച്ച നിലയിലായ ട്രെയിനുകളെ മോചിപ്പിക്കാനാണ് ഈ പഴയ പരീക്ഷണവുമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത്തരത്തില്‍ ട്രാക്കിന് തീയിട്ടാല്‍ ട്രെയില്‍ ഗതാഗതം സുഗമമായി പോകുമെന്നതിനാലാണ് ഇത് ചെയ്യുന്നത്. പാളത്തിലെ ലോഹം ചൂടിപിടിക്കുമെന്നതിനാല്‍ ശൈത്യകാലത്ത് അമേരിക്കയില്‍ ചെയ്തുവരുന്നതാണിത്. ട്രാക്കിന് തീപിടിച്ച ചിത്രം ചിക്കാഗോ റെയില്‍വേ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
അമേരിക്കയിൽ അതിശൈത്യത്തിൽ ഇതുവരെ എട്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. മിനിപൊലിസ് – സെന്റ്പോൾ മേഖലയിൽ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി വരെയെത്തി. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments