മക്കയില്‍ സിവില്‍ ഡിഫന്‍സിന് കീഴിലെ രണ്ടാമത് സുരക്ഷ പരിശോധന കാമ്പയിന് ആരംഭിച്ചു.മക്കയിലും മദീനയിലും തീര്‍ഥടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നാണ് ചട്ടം.തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളിലേയും ഹോട്ടലുകളിലേയും സുരക്ഷ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.
വീഴ്ച്ച വരുത്തുന്ന ഹോട്ടലുകള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ ഉണ്ടാകും.താമസ കെട്ടിടങ്ങളിലെ അഗ്നിശമന സംവിധാനങ്ങള്‍, അടിയന്തിര കവാടങ്ങള്‍, ലിഫ്റ്റുകള്‍ തുടങ്ങിയവ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും. താമസ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലും പരിശോധനയുണ്ടാകും. വീഴ്ച്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്ന തടക്കം കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് സിവില്‍ ഡിഫന്‍സ് മുനരിയിപ്പ് നല്കുന്നു.
റമദാനിന് മുന്നോടിയായി ഉംറ തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളിലേയും ഹോട്ടലുകളിലേയും സുരക്ഷ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുതിന്റെ ഭാകമായാണ് സിവില്‍ ഡിഫന്‍സിന് കീഴില്‍ പരിശോധനാ കാമ്പയിന് നടത്തുന്നത്. കാമ്പയിന് മേഖല സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ സാലിം ബിന്‍ മര്‍സൂഖ് അല്‍മത്റഫി ഉദ്ഘാടനം ചെയ്തു.തീര്‍ഥാടകരുടെ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കാനും കഴിയുന്നത്ര പരിശോധന നടത്താനും ഉദ്യോഗസ്ഥരോട് സിവില്‍ ഡിഫന്‍സ് മേധാവി പറഞ്ഞു.
Post Your Comments