തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകള്‍ ആധുനികവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ അനുവദിക്കും. പൊതുവിദ്യാലയങ്ങളില്‍ രണ്ടര ലക്ഷം കുട്ടികള്‍ പുതിയതായി എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താന്‍ 32 കോടി രൂപ അനുവദിക്കും. എല്‍പി, യുപി സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി, സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തി.
Post Your Comments