
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് പിടിയില്‍. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്‍കീര്‍ (38) ആണ് പോലീസ് പിടിയിലായത്. എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്സ്ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ഇന്നലെ വൈകുന്നേരം മുതലാണ് വ്യജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഷല്‍കീറിനെ കണ്ടെത്തുകയായിരുന്നു. പിടിയിലായ യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.
ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്ന് തുടങ്ങുന്ന സന്ദേശമാണ് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചത്. ഇത് പെട്ടെന്നു തന്നെ പ്രചരിക്കുകയും നിരവധിപേര്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഇതേ കണ്ടതോടെ സാക്ഷാല്‍ എരഞ്ഞോളി മൂസ തന്നെ രംഗത്തെത്തുകയായിരുന്നു. തന്റെ മരണ വാര്‍ത്ത വ്യാജമാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മൂസ ആരാധകരെ അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
Post Your Comments