തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നാലാമത് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുന്‍്രനിര്‍മ്മാണത്തിന് അധികം പണം കേരളത്തിന് നേടിയേ ആകൂ എന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതൊകൊണ്ടു തന്നെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
അതേസമയം ആഡംബര ഉല്‍പന്നങ്ങള്‍, സിനിമാ ടിക്കറ്റ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം , കാര്‍ ,ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍ ,ഫ്രിഡ്ജ് ,എസി ,കംപ്യൂട്ടര്‍, ബിസ്‌ക്കറ്റ്, ബ്രാന്റഡ് വസ്ത്രങ്ങള്‍, സ്വര്‍ണം എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു . ബിയര്‍ വൈന്‍ എന്നിവയ്ക്ക് രണ്ടു ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ഉല്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments