Latest NewsKerala

കേരള ബാങ്ക് രൂപീകരണം: ബജറ്റില്‍ നിര്‍ണായക തീരുമാനം

കേരള സഹകരണ നിയമവും ചട്ടവും പാലിച്ച് ബാങ്കുകളെ ലയിപ്പിക്കും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനവുമായി എന്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്. റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരളബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റില്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും നിര്‍ണായകമായ പദ്ധതിയായ കേരള ബാങ്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നിയമസഭാ സമ്മേളനത്തില്‍ കേരള ബാങ്കിന് ആവശ്യമായ നിയമഭേദഗതി വരുത്തുമെന്നും നിലവിലെ  സഹകരണത്തിന് വ്യത്യസ്തമായി പ്രവാസി നിക്ഷേപവും ഇതിലുണ്ടാകുമെന്നുെ മന്ത്രി അറിയിച്ചു.

നബാര്‍ഡുമായും സര്‍ക്കാര്‍ സമവായത്തിലെത്തും. റബ്‌കോയുടേയും മാര്‍ക്കറ്റ് ഫെഡിന്റേയും കിട്ടാക്കടം 306 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ഈ സമ്മേളനത്തില്‍ തന്നെ സഹകരണനിയമം ഭേദഗതി ചെയ്യുന്നതോടെ കേരളബാങ്കിനുള്ള നിര്‍ണായക കടമ്പ മറികടക്കടക്കാനാവുമെന്നും തോമസ് ഐസക്ക് അറിയിച്ചു.

കേരള സഹകരണ നിയമവും ചട്ടവും പാലിച്ച് ബാങ്കുകളെ ലയിപ്പിക്കും. കേരളത്തിലെ സംസ്ഥാന സഹകരണബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അവയുടെ എണ്ണൂറോളം ശാഖകള്‍ എന്നിവയെല്ലാം കേരളബാങ്കില്‍ ലയിക്കും. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ ശൃംഖലയായി കേരള ബാങ്ക് മാറുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ രാജ്യത്തെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.
യുടേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button