തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്വാസമായി ബജറ്റ് പ്രഖ്യാപനം. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കൂടാതെ റബ്ബര്‍ അധിഷ്ഠിത വ്യവയായങ്ങള്‍ക്ക് പാര്‍ക്ക് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കര്‍ഷിക മേഖലയിലും നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക വിപണനങ്ങള്‍ക്ക് പ്രത്യേകം വിപണി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ പുനരുദ്ധിക്കാനും ബജറ്റില്‍ പദ്ധതി ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലക്കായി 2500 കോടി രൂപയാണ് വകയിരുത്തി.
നാളികേര പ്രതിസന്ധി മറികക്കാനും ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനായി വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. കൂടാതെ നാളികേരത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
വയനാട്ടിലെ കര്‍ഷകര്‍ക്കായി പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കും. ജില്ലയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കുരുമുളക് കൃഷിക്കായി 10 കോടി രൂപ വകയിരുത്തി. കൂടാതെ പൂക്കൃഷിക്കായി അഗ്രി സോണ്‍ പദ്ധതി നടപ്പിലാക്കും.
Post Your Comments