ബെംഗളൂരു: കര്‍ണാടകയില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേ കോൺഗ്രസ്സിൽ ഭിന്നത.12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യമാണു സഖ്യത്തില്‍ എതിര്‍പ്പുണ്ടാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണു കോണ്‍ഗ്രസ്. അവരുടെ സിറ്റിങ് സീറ്റുകളായ കോലാറും തുക്കൂരുവും ചിക്കബെല്ലാപുരയുമടക്കമാണ് ദള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇവ വിട്ടുനല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണു റായ്ചൂര് ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ ആവശ്യപ്പെടേണ്ടെന്ന തീരുമാനത്തിലേക്കു ദള്‍ നീങ്ങുന്നത്. 12 സീറ്റുകള്‍ ആണ് ദൾ ആവശ്യപ്പെട്ടിരിക്കുന്നത്.കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണു നിലവില്‍ ദളിനുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസില്‍ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തുന്നത്.
Post Your Comments