Latest News

ഉയരമുള്ള സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന് പഠന റിപ്പോര്‍ട്ട്

ശരീരത്തിന്റെ ഘടനയ്ക്ക് ആയുര്‍ദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉയരം കൂടിയ സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം 90 വയസുവരെ ഉണ്ടാവാറുണ്ടെന്നും തടിച്ച് ഉയരം കുറഞ്ഞ സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം ഇവരെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നെതര്‍ലന്റിലെ സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ജീവിതരീതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം.

അഞ്ചടി മൂന്നിഞ്ചുള്ള സ്ത്രീകളെക്കാള്‍ അഞ്ചടി ഒന്‍പതിഞ്ചിന് മേല്‍ ഉയരമുള്ള സ്ത്രീകള്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിച്ചിരുന്നതായാണ് കണ്ടെത്തിയത്. അമിതഭാരവും ഉയരം കൂടിയ സ്ത്രീകളില്‍ കൂടുതലായി കണ്ടെത്തിയില്ല. ശാരീരികാധ്വാനമുള്ള പ്രവര്‍ത്തികളില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഏര്‍പ്പെടുന്നതായും ഗവേഷകര്‍ പറയുന്നു.

പുരുഷന്‍മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് തന്നെയാണെന്നും 433 പുരുഷന്‍മാര്‍ 90 വയസ് പൂര്‍ത്തിയാക്കിയപ്പോള്‍ അതേ ശാരീരികാവസ്ഥകള്‍ ഉള്ള 944 സ്ത്രീകള്‍ 90 വയസുവരെ ജീവിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ചെറുപ്പം മുതലേ വ്യായാമം ചെയ്യുന്നവര്‍ പ്രായമാകുമ്‌ബോഴും ആരോഗ്യം നിലനിര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സൈക്ലിങ്, ഓട്ടം, നടത്തം എന്നിവയ്ക്ക് പുറമേ പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുന്നത് വരെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button