അന്തരിച്ച തെന്നിന്ത്യൻ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങിൽ മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചത് വിവാദമാകുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഭാര്യയും നടിയുമായ സുമലതയും ചിത്രത്തിലുണ്ട്. മരിച്ചയാളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ നടത്തിയ ചടങ്ങിലയിരുന്നു സംഭവം.
ചിത്രങ്ങൾ പുറത്തുവന്നതോടെ ഇത്തരമൊരു ചടങ്ങിൽ മദ്യക്കുപ്പിയും സിഗററ്റും വച്ചത് ശരിയായില്ലെന്നാണ് ചിലരുടെ വിമർശനം. എന്നാൽ മരിച്ചയാളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തരം പൂജകൾ നടത്താറുള്ളതെന്നും. ഇതിനോടനുബന്ധിച്ച് ഇഷ്ടഭക്ഷണങ്ങളും ചിലയിടങ്ങിൽ വയ്ക്കാറുണ്ട്. ആ രീതിയാണ് ഇവിടെ പിന്തുടർന്നതെന്നാണ് മറ്റു ചിലരുടെ വാദം
Post Your Comments