യു.എ.ഇ.യില്‍ മൂന്ന് ബാങ്കുകള്‍ കൂടി ലയിക്കുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തിന് ശേഷമുള്ള ബാങ്കിന് നാനൂറ്റിയിരുപത് ബില്യണ്‍ ദിര്‍ഹം ആസ്തിയുണ്ടാകും. ഇതായിരിക്കും യു.എ.ഇ.യിലെ ഏറ്റവും വലിയ മൂന്നാം ബാങ്ക്. ഇടപാടുകളുടെ കാര്യത്തില്‍ യു.എ.ഇ.യില്‍ രണ്ടാം സ്ഥാനത്തായിരിക്കും പുതിയ ബാങ്ക്.
രാജ്യത്ത് വിതരണംചെയ്ത വായ്പകളുടെ ഇരുപത്തിയൊന്ന് ശതമാനവും നിക്ഷേപങ്ങളുടെ പതിനാറു ശതമാനവും പുതിയ ബാങ്കിന് കീഴിലാവും. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിനാണ് കൂടുതല്‍ നിക്ഷേപം എന്നതിനാല്‍ എ.ഡി.സി.ബി. എന്ന പേരാവും പുതിയ ബാങ്കിന് ഉണ്ടാവുക. മൂന്ന് ബാങ്കുകളും ചേര്‍ന്ന് ഒരു പുതിയ ഗ്രൂപ്പ് സ്ഥാപിക്കും. എന്നാല്‍ അല്‍ ഹിലാല്‍ ബാങ്ക് അതേ പേരില്‍തന്നെ പ്രവര്‍ത്തനം തുടങ്ങും. ഇസ്ലാമിക് ബാങ്കിങ് മാത്രമാണ് അല്‍ ഹിലാല്‍ ബാങ്കില്‍ ഉണ്ടാവുക. യു.എ.ഇ.യുടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുക എന്ന നയം അടിസ്ഥാനമാക്കിയാണ് മൂന്ന് ബാങ്കുകളും ലയിക്കുന്നത്. നേരത്തേ ഫസ്റ്റ് ഗള്‍ഫ് ബാങ്കും എമിറേറ്റ്സ് എന്‍.ബി.ഡി.യും ലയിച്ചിരുന്നു.
Post Your Comments