കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒരു കുടുംബത്തിലെ പത്ത് പേരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. രണ്ട് സ്ത്രീകളും അവരുടെ ഭര്‍ത്താക്കന്മാരും ആറ് കുട്ടികളുമാണ് ഐ.എസില്‍ ചേര്‍ന്നത്. ഇവരില്‍ സഹോദരി ഭര്‍ത്താക്കന്മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.
കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലാണ് ഇവരുടെ വീട്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായിരുന്ന ടിവി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ്. ഇതില്‍ ടിവി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്‌വാന്‍, സല്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നും പോലീസ് പറഞ്ഞു.
ആദ്യം ഐഎസില്‍ എത്തിയത് ടിവി ഷമീറും കുടുംബവുമാണ്. തുടര്‍ന്ന് അന്‍വറും കുടുംബവും എത്തിപ്പെടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്ന് പോയത്. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇറാന്‍ വഴി സിറിയയിലെത്തിയതായി വിവരം ലഭിച്ചത്.
Post Your Comments