Latest NewsInternational

മനുഷ്യന്റെ ജനിതക ഘടന മാറും; മുന്നറിയിപ്പുമായി ഗവേഷകര്‍ : പിന്നില്‍ ഈ കാരണം

ന്യുയോര്‍ക്ക്: അമിത മദ്യപാനം മനുഷ്യന്റെ ജനിതക ഘടനയില്‍ മാറ്റം വരുത്തിയേക്കാമെന്ന് പഠനം. യുഎസിലെ റുട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അമിതമായി മദ്യപിക്കുന്നവരുടെ ഡിഎന്‍എയില്‍ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും കൂടുതല്‍ മദ്യം കഴിക്കാന്‍ ആഗ്രഹം ജനിപ്പിക്കുന്ന രീതിയിലാണ് ഈ മാറ്റമെന്നും ഗവേഷകനും ഇന്ത്യന്‍ വംശജനുമായ പ്രഫസര്‍ ദീപക് കെ.സര്‍ക്കാര്‍ പറയുന്നു.

മദ്യപാനം ആസക്തിയിലേക്കു നീങ്ങുന്നതെങ്ങനെ, മദ്യപാനം തടയുന്നതിനുള്ള ചികിത്സാ രീതികള്‍ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കാന്‍ പുതിയ ഗവേഷണ ഫലത്തിനു കഴിയുമെന്ന് സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, അമിതമായി മദ്യപിക്കുന്നവരുടെ ജീനുകളില്‍ പ്രോട്ടീന്‍ രൂപപ്പെടുന്നതിന്റെ അളവ് കുറയുന്നതായും ഇത്തരക്കാര്‍ക്ക് വീണ്ടും മദ്യപിക്കുന്നതിനുള്ള ആസക്തി വര്‍ധിക്കുന്നതായും ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button