സൗദി: സമഗ്ര ഭീകര വിരുദ്ധ നിയമവുമായി സൗദി അറേബ്യ. ഭീകരവാദത്തിന്റെ ആശയ പ്രചരണം മുതല്‍ സാമ്പത്തിക സഹായം വരെ നിര്‍ത്തലാക്കുന്ന നിയമവുമായാണ് സൗദി. ഭീകരതയ്ക്ക് സഹായകരമാകുന്ന എല്ലാ സാഹചര്യങ്ങളും തടയുന്നതു ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനു, ഭീകര സംഘടനകള്‍, സന്നദ്ധ സംഘടനകളെ മറയാക്കുന്നതു നിയമം മൂലം തടയാനാകും. സംശയം തോന്നുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള സാമ്പത്തിക സ്രോതസുകള്‍ അടക്കം പരിശോധിക്കാന്‍ പ്രോസിക്യൂട്ടര്‍ക്കു നിയമം അധികാരം നല്‍കുന്നുണ്ട്.
രണ്ടായിരത്തിപതിനേഴില്‍ പരിഷ്‌കരിച്ച കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം കുറ്റവാളികള്‍ക്ക് പതിനെട്ടുലക്ഷം ഡോളര്‍ പിഴയും മൂന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവും ശിക്ഷ പ്രഖ്യാപിച്ചിരുന്നു. പുതിയ ഭീകരവിരുദ്ധ നിയമപ്രകാരവും ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കും.
അതേസമയം, ശിക്ഷ അടക്കമുള്ള വിശദവിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. എല്ലാ വിധത്തിലുമുള്ള ഭീകരാക്രമണങ്ങളില്‍ നിന്നും രാജ്യത്തെ സുരക്ഷിതമാക്കി രാജ്യസുരക്ഷ ലക്ഷ്യമിടുന്ന നിയമമാണ് നിലവില്‍ വന്നിരിക്കുന്നതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments