തിരുവനന്തപുരം: ട്രാഫിക് പോലീസുകാരനെ മര്‍ദിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാന്‍ഡില്‍. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നസീം ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
നസീം യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞ രാത്രി വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. ഇതിനു പിന്നാലെയാണ് നസിം കീഴടങ്ങിയത്. യൂണിവേഴ്സിറ്റി കോളജില്‍ മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയില്‍ മുന്‍നിരയില്‍ നസീം ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Post Your Comments