കൊച്ചി: ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിന് സീറ്റ് നല്‍കണോ എന്ന കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കൊച്ചിയിലെത്തി എംഐ ഷാനവാസിന്റെ കുടുംബത്തെ കണ്ട രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് അമീന പ്രതികരിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു.മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഷാനവാസിന്റെ വീട്ടിലെത്തിയത്. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, മുകുള്‍ വാസ്നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മരണാനന്തരം ഷാനവാസിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് രാഹുലിന്റെ സന്ദര്‍ശനമെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.
Post Your Comments