ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധയമാകുമ്പോള്‍ ശരീരഭാരത്തെക്കാള്‍ കൂടുതല്‍ മസിലുകള്‍ നഷ്ട്‌പ്പെടാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷണം. ഭാരം കുറയ്ക്കുന്ന ഇന്‍വസീവ് ഗ്യാസ്ട്രിക്ക് ബൈപ്പാസിന് പകരമായുള്ള ലെഫ്റ്റ് ഗ്യാസ്ട്രിക്ക് ആര്‍ട്ടറി എംബോലൈസേഷനാണ് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. ലോകം മുഴുവനുള്ള ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതവണ്ണം. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള കാരണങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ലോകത്താകമാനം 10 ശതമാനം കുട്ടികള്‍ അമിതവണ്ണമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 10 വയസില്‍ കൂടുതല്‍ പ്രായമുള്ള 20 ശതമാനത്തോളം കുട്ടികളും അമിതവണ്ണമുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തോളം പേര്‍ അമിതവണ്ണമുള്ളവരാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ഡയറ്റിങ്ങും വ്യായാമവും ഫലം കാണാതെ വരുമ്പോഴാണ് പലരും ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ വേണ്ടി നടത്തുന്ന ഗ്യാസ്ഡ്രിക്ക് ആര്‍ട്ടറി എംബോലൈസേഷന്‍ അപകടകാരിയാണെന്ന് ഗവേഷകര്‍. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ശരീരത്തിന്റെ പ്രത്യേക ഭാഗത്തേയ്ക്കുള്ള രക്തയോട്ടം കുറച്ച് ആണ് ഗ്യാസ്ട്രിക്ക് ആര്‍ട്ടറി എംബോലൈസേഷന്‍ ചെയ്യുന്നത്. ഇതു വയറിന്റെ മുകള്‍ ഭാഗത്തേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതു മൂലം വിശപ്പ് കുറയുകയും ഇതേ തുടര്‍ന്ന് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുകയും ചെയ്യന്നു. ഇതിലൂടെ ഭാരം കുറയുമെങ്കില്‍ കാര്യമായ മസില്‍ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ വ്യക്തമാക്കി. ഈ രീതിയിലൂടെ ചില ആളുകളില്‍ കൊഴുപ്പ് കുറയാറുണ്ട്. എന്നാല്‍ ചിലരില്‍ കൊഴിപ്പിനൊപ്പം മസിലും നഷ്ടമാകുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Post Your Comments