പോഷകമൂല്യമുള്ള അമര പ്രോട്ടീന്‍ സമ്പന്നമാണ്. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും ഉത്തമം. വിറ്റാമിന്‍ ബി1, തയാമിന്‍, അയണ്‍, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ ശേഖരമുണ്ട് അമരയില്‍.
അമരയില്‍ വൈറ്റമിന്‍ ബി, ഇരുമ്പ്, കോപ്പര്‍, ഫോസ്ഫര്‍, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വിറ്റാമിന്‍ ബി 1. ഇരുമ്പും കോപ്പറും ചുവപ്പ് രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കും. ഫോസ്ഫറസും മഗ്‌നീഷ്യവും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മഗ്‌നീഷ്യവും പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. അമരവിത്തില്‍ ഫോളിയേറ്റ്, മാംഗനീസ് എന്നിവയുടെ മികച്ച സ്രോതസുണ്ട്. ഉയര്‍ന്ന അളവിലുള്ള ഡോപാമൈന്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കും. ഒരു കപ്പ് പാകം ചെയ്ത അമരപ്പയറില്‍ 32 ശതമാനം ഇരുമ്പുണ്ട്.
അമരയിലെ ഇരുമ്പ് ദ്രാവക രൂപത്തിലല്ലാത്തതിനാല്‍ വേഗം ആഗിരണം ചെയ്യപ്പെടില്ല. വിറ്റാമിന്‍ സി അടങ്ങിയിടുള്ള ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം സുഗമമാക്കും.
Post Your Comments