Latest NewsKeralaNews

ഗോ എയര്‍ അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് 1 ന്

കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് അന്തര്‍ ദേശീയ സര്‍വ്വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്‍റെ 28ാമതു സര്‍വ്വീസും, നാലാമത് അന്തര്‍ദേശീയ സര്‍വ്വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍- മസ്കറ്റ് സര്‍വിസും ആരംഭികുന്നതാണ്. 6999 രൂപ മുതലാണ് ഒരു വശത്തേക്കുള്ള യാത്ര നിരക്കുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ നേരിട്ടുള്ള 4 സര്‍വ്വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്‍റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രകാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു.

അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയും യു.എ.ഇ യുമായുള്ള വാണിജ്യ-സാംസ്കാരിക ബന്ധം ശക്തപ്പെടുകയാണെന്നും ടൂറിസം മേഖലയുടെയും വാണിജ്യ മേഖലയുടെയും വളര്‍ച്ചക്ക് ഗോ എയര്‍ വലിയ പങ്കു വഹിക്കുമെന്നും ഗോ എയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു. അബുദാബിയില്‍ നിന്ന് ഇന്ത്യയുടെ മനോഹരമായ ഭാഗമായ കണ്ണൂരിലേക്ക് തികച്ചും സൗഹൃദപരമായ നേരിട്ടുള്ള സര്‍വീസുകള്‍ ലഭ്യമാവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മുതല്‍ മസ്കറ്റുവരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തിടെ ഗോ എയര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28 മുതല്‍ ആഴ്ചയില്‍ 3 നേരിട്ടുള്ള സര്‍വീസുകളാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്നു മസ്ക്കറ്റിലേക്കു നടത്തുന്നത്. നിലവില്‍ കണ്ണൂരില്‍ നിന്നും ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി ആഭ്യന്തര സര്‍വീസുകളും, മുംബൈയില്‍ നിന്നും ഫൂകെറ്റിലേക്ക് പ്രതിദിനം അന്തരാഷ്ട്ര സര്‍വീസുകളും ഗോ എയര്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം മുംബൈ-മാലി റൂട്ടില്‍ ആഴ്ചയില്‍ 4 നേരിട്ടുള്ള സര്‍വീസുകളും, ഡല്‍ഹി മാലി റൂട്ടില്‍ ആഴ്ചയില്‍ 3 നേരിട്ടുള്ള സര്‍വീസുകളും ,ബാംഗ്ലൂര്‍ മാലി റൂട്ടില്‍ ആഴ്ചയില്‍ 2 നേരിട്ടുള്ള സര്‍വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.

www.goair.in , ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍സ്, ഗോ എയര്‍ സെന്‍റര്‍, എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസ്, ട്രാവല്‍ ഏജന്‍റ്, ഗോ എയര്‍ മോബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button