തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ സിപിരിറ്റ് വേട്ട. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവില്‍ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴി വളര്‍ത്തുന്നതിനായി ഉണ്ടാക്കിയ ഷെഡിന്റെ അടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്.
എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വള്ളിവട്ടത്തെ പുവ്വത്തും കടവില്‍ മഹേഷിന്റെ വീട്ടിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മഹേഷിന്റെ വീടിനു പുറകിലെ ഷെഡില്‍ നിന്നും 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 420 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. സമീപകാലത്ത് ജില്ലയില്‍ നടന്ന പ്രധാന സ്പിരിറ്റ് വേട്ടകളില്‍ ഒന്നാണിത്. ഇരിങ്ങാലക്കുട എക്‌സൈസ് സിഐ രാജീവ് ബി നായര്‍ക്കാണ് തുടരന്വേഷണ ചുമതല.
Post Your Comments