ചൈനീസ് ബ്രാൻഡുകൾ ഉയർത്തിയ വെല്ലുവിളി ശക്തമായി മറികടക്കാൻ കുറഞ്ഞവിലയിൽ കിടിലൻ ഗ്യാലക്സി എം സീരീസ് ഫോണുകളുമായി സാംസങ്. ഗ്യാലക്സി എം20, എം10 എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഗ്യാലക്സി എം10ൽ 6.22 ഇഞ്ച് എച്ച് ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേ, എക്സിനോസ് 7870 പ്രൊസസർ, 2 ജിബി അല്ലെങ്കിൽ 3 ജിബി റാം,16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ്( 512 ജിബി മൈക്രോ എസ്ഡി സ്ലോട്ട്), 13എംപി+5എംപി റിയർ ക്യാമറ. 5 എംപി മുൻ ക്യാമറ 3400എഎംഎച്ച് ബാറ്ററി.മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
എം20യിൽ 6.3 ഫുൾ എച്ച് ഡി ഇൻഫിനിറ്റി വി ഡിസ്‌പ്ലേ, എക്സിനോസ് 7904 ഒക്ട കോർ പ്രൊസസർ, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബി റാം/ 64 ജിബി സ്റ്റോറേജ് 13എംപി+5എംപി റിയർ ക്യാമറ,8 എംപി മുൻ ക്യാമറ, 5000എംഎഎച്ച് ബാറ്ററി,യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ.
ഫെബ്രുവരി 5 മുതൽ സാംസങ് ഓൺലൈൻ സ്റ്റോർ,ആമസോൺ എന്നിവ വഴിയാണ് എം സീരീസിലെ ഫോണുകളുടെ വിൽപന ആരംഭിക്കുക. ഗ്യാലക്സി എം10 2ജിബി മോഡലിനു 7,990 രൂപയും,3 ജിബി മോഡലിനു വില 8,990 രൂപയായിരിക്കും വില.എം20യില്‍ 3ജിബി മോഡലിനു 10,990 രൂപയും 4ജിബി മോഡലിനു 12,990 രൂപയുമാണ് വില.ഓഷ്യൻ ബ്ലൂ, ചർക്കോൾ ബ്ലാക്ക് എന്നീ നിറങ്ങളിലാകും ഇരു ഫോണുകളും വിപണിയിൽ എത്തുക.
Post Your Comments