കാഠ്മണ്ഡു: 51 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ നേപ്പാള്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ മാനസിക സമ്മര്‍ദമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ദിശ തെറ്റിയത് മനസ്സിലാക്കി ഇടപെടാന്‍ മറ്റ് വിമാനജോലിക്കാര്‍ക്കും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍നിന്ന് നേപ്പാളിലേക്ക് പറന്ന യുഎസ് വിമാനം കാഠ്മണ്ഡുവില്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിച്ചത്.
വിമാനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പൈലറ്റിന്റെ അമിതവിശ്വാസം അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ഇറങ്ങുമ്പോള്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇതേ പൈലറ്റിനെ 1993ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് അസുഖലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അപകടമുണ്ടായത്.
Post Your Comments