കൊച്ചി :2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി . കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതകൾക്കും ചെറുപ്പക്കാർക്കും അവസരം ലഭിക്കും. അധികാരസ്ഥാനങ്ങളിൽ സ്ത്രീകളുണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. കേരളത്തിൽ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ട്. പക്ഷേ ഈ വേദിയിൽ കുറേകൂടി സ്ത്രീകൾ വേണമായിരുന്നു എന്നെനിക്ക് ഇപ്പോൾ അഭിപ്രായമുണ്ടെന്നും എല്ലാ ജനങ്ങള്‍ക്കും മിനിമം ഗ്യാരന്റി വേതനം ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. പണക്കാര്‍ക്കു വേണ്ടിയുള്ളതും പാവപ്പെട്ടവരും കര്‍ഷകരും മധ്യവര്‍ഗക്കാര്‍ക്കും വേണ്ടി മറ്റൊരു ഇന്ത്യ എന്നിങ്ങനെ രണ്ടായി തിരിക്കാനാണ് ശ്രമം. കോടീശ്വരന്മാര്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ക്കു വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല.ഇന്ത്യയുടെ വിലപ്പെട്ട അഞ്ചുവര്‍ഷം നരേന്ദ്ര മോദി പാഴാക്കിയെന്നും ജനങ്ങളോടു തുടര്‍ച്ചയായി മോദി കള്ളം മാത്രം പറയുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Post Your Comments