IndiaNews

രാജ്യത്തെ വന്‍ ബാങ്ക് കൊള്ളയുടെ വിവരങ്ങള്‍ കോബ്ര പോസ്റ്റ് പുറത്തു വിട്ടു

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്വിട്ട് സ്വതന്ത്രമാധ്യമ സ്ഥാപനമായ കോബ്രാ പോസ്റ്റ്. മുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫ്‌ലാറ്റ് നിര്‍മാതാക്കളായ ഡിഎച്ച്എഫ്എല്‍ ( ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളില്‍ നിന്നും തട്ടിയതായാണ് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോണുകള്‍ വഴിയും ചില കടലാസു കമ്പനികളുടെ പേരിലുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഈ തുക സ്വകാര്യ സ്വത്ത് വാങ്ങിക്കൂട്ടാനും ഇന്ത്യയിലും വിദേശത്തുമായി നിക്ഷേപം നടത്താനുമാണ് ഉപയോഗിച്ചത്. യുകെ, ദുബായ്(യുഎഇ), ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

201415, 201617 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 20 കോടി സംഭാവന നല്‍കിയ ആര്‍കെഡബ്ല്യു, സ്‌കില്‍ റിയല്‍റ്റോഴ്സ്, ദര്‍ശന്‍ ഡെവലപ്പേര്‍സ് എന്നീ സ്ഥാപനങ്ങള്‍ തട്ടിപ്പുനടത്താന്‍ ഉപയോഗിച്ച കടലാസു കമ്പനികളില്‍ പെടുന്നതായും കോബ്രാ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

shortlink

Post Your Comments


Back to top button