NewsInternational

ലോകരാഷ്ട്രങ്ങള്‍ വെനസ്വേലക്ക് പിന്തുണയുമായി യുഎന്‍ രക്ഷാസമിതിയില്‍

കാരക്കാസ്: വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിശ്രമത്തിനെതിരെ യുഎന്‍ സുരക്ഷാ സമിതിയില്‍ ലോകരാഷ്ട്രങ്ങള്‍. റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബൊളീവിയ, ക്യൂബ, നിക്കരാഗ്വേ, ഗിനിയ, സെന്റ് വിന്‍സെന്റ്, ഗ്രനഡൈന്‍സ്, ബര്‍ബഡോസ്, രിനാമെ തുടങ്ങിയ രാജ്യങ്ങളാണ് സുരക്ഷാസമിതിയില്‍ വെനസ്വേലയെ പിന്തുണച്ചത്.

വെനസ്വേലയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ അമേരിക്ക വിളിച്ചുചേര്‍ത്ത സുരക്ഷാസമിതി യോഗത്തില്‍ വെനസ്വേലന്‍ വിദേശകാര്യമന്ത്രി ഹോഗെ അറീസ യുഎസ് നടപടിയെ ശക്തമായി അപലപിച്ചു. നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതുമുതല്‍ അമേരിക്ക വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. പെട്രോളിയത്തിലും സ്വര്‍ണമടക്കമുള്ള പ്രകൃതി വിഭവങ്ങളിലും കണ്ണുവച്ചാണ് അമേരിക്കയുടെ കടന്നുകയറ്റം.

എന്നാല്‍, ആദ്യം മൗനം പാലിച്ച ലോകരാഷ്ട്രങ്ങളില്‍നിന്ന് എതിര്‍പ്പ് ശക്തമാകുന്നതാണ് യുഎന്‍ രക്ഷാസമിതിയില്‍ കണ്ടത്. സാമ്രാജ്യത്വനയങ്ങള്‍ വിലപ്പോകില്ല എന്ന ഭയമാണ് വെനസ്വേലന്‍ ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിന്റെ കാരണം. വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിലെ അമേരിക്കന്‍ കടന്നുകയറ്റം അന്താരാഷ്ട്രനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റഷ്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button