കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങളെ മറികടന്നുകൊണ്ട് പോളി ക്ലിനിക്കുകള്‍, സ്വകാര്യ ലബോറട്ടറികള്‍, സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയോടനുബന്ധിച്ച് താമസസ്ഥലത്തല്ലാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്ന് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും അതു സംബന്ധിച്ച് ചില പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.
Post Your Comments