സിനിമയെ വെല്ലുന്ന കഥയാണ് ഗാസിബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് ഗാസിയാബാദ് പോലീസ് ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഒരു സന്ദേശം ലഭിക്കുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ഒരേ സമയം ആക്രമണം നടത്തുന്നതിനായി ഗാസിയാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ ബോംബുകള്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നായിരുന്നു ആ സന്ദേശം.എന്നാല്‍ ആദ്യം പോലീസ് അത് കാര്യമായി എടുത്തില്ല പക്ഷെ പിറ്റേ ദിവസം രാവിലെയും ഇതേ സന്ദേശം പൊലീസിന് ലഭിക്കുന്നു. ഇതേടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണമാരംഭിക്കുന്നത്. തുടര്‍ന്ന് ഗാസിയബാദിലെ കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും വൈഫൈയുമായി ബന്ധിപ്പിച്ച ഒരു ലാപ്ടോപ്പ് കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗാസിയാബാദ് പോലീസിനെ ഒന്നടങ്കം മണിക്കൂറുകളാളം മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകരനെ പിടികൂടുന്നത്. പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയായിരുന്നു പ്രതി.പൊലീസിനെ വഴി തെറ്റിക്കാനായി ഒരു കുടുംബസുഹൃത്തിന്റെ മൊബൈല്‍ നമ്പറാണ് കുട്ടി പോലീസിനെ ബന്ധപ്പെട്ട പോര്‍ട്ടലില്‍ നല്‍കിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് കുട്ടിയെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഷ്‌ളോക് കുമാര്‍ പറഞ്ഞു.
Post Your Comments