കണ്ണൂര്‍ : അഴിക്കോട് മണ്ഡലം ബിജെപി ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്റെ വീടിന് നേരെ ആക്രമം. നാറാത്തെ കെ.ജി മാരാര്‍ മന്ദിരത്തിന് സമീപമുള്ള വീടിന് നേരെ 26 ന് രാത്രി 12 മണിക്കാണ് അക്രമം അരങ്ങേറിയത്.
വീടിന്റെ താഴത്തെ നിലയിലുള്ള ജനല്‍ ചില്ലുകള്‍ പട്ടിക കൊണ്ടിടിച്ച് തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന കെ.എന്‍. മുകുന്ദനും ഭാര്യയും ലൈറ്റിട്ട് പുറത്തെത്തിയപ്പോള്‍ ആക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞ് ഭീതി പരത്തി. തുടര്‍ന്ന് മൂന്ന് പേര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
Post Your Comments