റിയാദ്: സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗങ്ങള്‍ പാടില്ലെന്ന് മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെയാണ് സൗദി പ്രധാനമായും പച്ചക്കറികള്‍ക്കായി ആശ്രയിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പച്ചക്കറികളില്‍ അമിതമായി കീടനാശിനികള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു. സൗദി മുന്നറിയിപ്പ് കണക്കിലെടുത്ത് കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈജിപ്റ്റില്‍ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments