പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. ബി പി സി എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്‌ളക്‌സ് നാടിന് സമര്‍പ്പിക്കുകയും അത് കൂടാതെ ബി.പി.സി.എല്ലിന്റെ തന്നെ വിവിധ വികസന പദ്ധ്യതികളൂടേ ഉത്ഘാടനവും ഏറ്റുമാനൂരില്‍ പെട്രോളിയം മന്ത്രാലയം ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് ശിലാസ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്ഘാടന ചെയ്യും. കൂടാതെ തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്യുന്നതും നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രൊളിയം കോര്‍പ്പറേഷന്റെ കീഴിലുള്ള സ്വാഭാവിക എണ്ണ ശുദ്ധീകരണ ശാലയാണ് കൊച്ചി റിഫൈനറി. കേരളത്തില്‍ ഇന്നുവരെ നിക്ഷേപിച്ചതില്‍ വെച്ച് ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ് ഐ ആര്‍ ഇ പി. ഇന്ന് ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷ ക്രൂഡ് ഓയ്ല്‍ സംസ്‌കരണ ശേഷി 95 ലക്ഷം ടണ്ണില്‍ നിന്ന് 15.5 ലക്ഷം ടണ്ണായി വര്‍ധിക്കും എന്നാണ് പ്രതീക്ഷ. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംസ്‌കരണ ശേഷിയുള്ള പൊതുമേഖലാ സ്ഥാപനമായി കൊച്ചി റിഫൈനറി മാറും. 16504 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ തുക.
Post Your Comments