കണ്ണൂര്‍ :ജില്ലയില്‍ നടപ്പിലാക്കിയ നൂതനങ്ങളായ വിവിധ പദ്ധതികളാണ് ജില്ലാ കലക്ടറുടെ റിപ്പബ്ലിക്ദിന അവാര്‍ഡിന് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ അര്‍ഹമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഗ്രാമതലത്തില്‍ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ അറിയാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുന്നോട്ടുവെച്ച ‘പി.ആര്‍.ഡി സഹായ കേന്ദ്രം’ എന്ന പദ്ധതി ശ്രദ്ധേയമായിരുന്നു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 57 വായനശാലകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ പരിപാടി ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വായനശാലകളില്‍ സര്‍ക്കാര്‍ സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇതിനായി ഈ വായനശാലകള്‍ക്ക് ആവശ്യമായ കൈപ്പുസ്തകങ്ങള്‍ നല്‍കി. ഒരു ദിവസത്തെ പരിശീലനവും ഇതിനകം നല്‍കി കഴിഞ്ഞു. പ്രത്യേക ഇ മെയില്‍ ഗ്രൂപ്പ് ഉണ്ടാക്കി എല്ലാ ദിവസവും പിആര്‍ഡി വഴി നല്‍കുന്ന ധനസഹായ, വിദ്യാഭ്യാസ, തൊഴില്‍ അറിയിപ്പുകള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ വായനശാലകളെയും ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ രീതിയില്‍ ഈ പ്രവര്‍ത്തനം ഭാവിയില്‍ നടത്താനാണ് ആലോചിക്കുന്നത്.
Post Your Comments