അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലെ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.
Gujarat: Visuals from Digsar Village in Muli taluka of Surendranagar district where Patidar leader Hardik Patel will tie the knot today with Kinjal Parikh. pic.twitter.com/BF1ib0uJfR
— ANI (@ANI) January 27, 2019
ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ദിഗ്സറയിലെ കുടുംബ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ ഗുജറാത്തിലെ പട്ടേല്‍ കലാപവുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവ് പ്രകാരം ഹാര്‍ദികിന് ഉഞ്ചയില്‍ പ്രവേശിക്കാന്‍ കഴിയില്ല. 2015 ഓഗസ്റ്റ് 25ന് അഹമ്മദാബാദിലെ മഹാറാലിയില്‍ ഹാര്‍ദിക്കിന്റെ ആഹ്വാനത്തെ തുടര്‍ന്ന് പട്ടേല്‍ യുവാക്കള്‍ കലാപം നടത്തിയെന്നാണ് കേസ്
Post Your Comments