Latest NewsLife Style

ഭീമന്‍ കാബേജ് കൃഷി ചെയ്ത് ഒമ്പതുവയസ്സുകാരി

പെന്‍സില്‍വാനിയ: ഭീമന്‍ കാബേജ് കൃഷി ചെയ്ത ഒമ്പതുവയസ്സുകാരിയാണ് ഇപ്പോള്‍ അമേരിക്കയിലെ കര്‍ഷകപ്രേമികള്‍ക്കിടയിലെ താരം. വീട്ടുവളപ്പില്‍ മാതാപിതാക്കളുടെ സഹായത്തോടെയായിരുന്നു ലിലി റീസ് എന്ന കൊച്ചുമിടുക്കിയുടെ കൃഷി.

വളരെ സാധാരണമായ രീതിയിലായിരുന്നു ലിലിയുടെ കൃഷി. വിത്ത് നട്ടതിന് ശേഷം എന്നും മുടങ്ങാതെ വെള്ളമൊഴിക്കും. മറ്റ് ചെടികള്‍ക്കെല്ലാം ചെയ്യുന്നത് പോലെ തന്നെ വളപ്രയോഗവും നടത്തി. പുതിയതായി ഒന്നും ചെയ്തില്ല. എന്നാല്‍ ലിലിയേയും വീട്ടുകാരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു കാബേജിന്റെ വളര്‍ച്ച. ഓരോ ദിവസം കൂടുംതോറും കാബേജ് വലുതായിവന്നു. ഒടുവില്‍ പറിക്കാന്‍ പാകമായപ്പോഴാണ് പെന്‍സില്‍വാനിയയിലെ കര്‍ഷകരുടെ മേളയെ കുറിച്ച് അറിഞ്ഞത്.

അങ്ങനെയാണ് ഭീമന്‍ കാബേജുമായി ലിലി മേളയ്‌ക്കെത്തിയത്. അത്യപൂര്‍വ്വമായ കാബേജ് കണ്ടവരെല്ലാം അത്ഭുതം പങ്കിട്ടു. വൈകാതെ തന്നെ ലിലിയും ലിലിയുടെ കാബേജും വാര്‍ത്തകളിലും ഇടം നേടി. മേളയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുകര്‍ഷകയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനവും ലഭിച്ചു. 70,000 രൂപയുടെ ക്യാഷ് പ്രൈസായിരുന്നു സമ്മാനം.

shortlink

Post Your Comments


Back to top button