തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നാളെ ഡിജിപിക്ക് നല്‍കും.
മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രണ കേസിലെ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 24ന് രാത്രി ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം. ആദ്യം കമ്മീഷണര്‍ക്ക് നല്‍കിയ അന്വേഷണം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാമിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കൈമാറുകയായിരുന്നു.
പ്രതികളായവര്‍ ഒളിവില്‍ കഴിയുന്നവെന്ന വ്യക്തമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയിട്ടുള്ള വിശദീകരണം.
ആരെയും പാര്‍ട്ടി ഓഫീസില്‍ നിന്നും കസ്റ്റഡയിലെടുക്കാന്‍ കഴിയാതെ പോയതാണ് എസ്പിക്കെതിരെ സി പി എം ആയുധമാക്കുന്നത്. ഇതിന് കാരണം റെ യ്ഡ് വിവരം സി പി എം നേതാക്കള്‍ക്ക് പൊലീസില്‍ നിന്നും ചോര്‍ന്ന് കിട്ടിയതാണെന്ന സൂചനയുമുണ്ട്. ചൈത്രക്കെതിരെ കര്‍ശന നടപടിവേണമെന്ന് സി പി എം ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം. ഇതേസമയം റെയ്ഡ് വിവരങ്ങള്‍ ചൈത്ര മജിസ്ട്രേറ്ററിനെ അറിയിച്ചിരുന്നു.
Post Your Comments