വൈകി വരുന്ന ചരിത്രം മാത്രമുള്ള ഇന്ത്യന്‍ റെയ്ല്‍വേയ്ക്കു പുതിയ മുഖവുമായി ബുള്ളറ്റ് ട്രെയിന്‍. രാജ്യത്തു ആദ്യമായി നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് പരമാവധി യാത്രസൗഹൃദമാകാനാണ് ശ്രമിക്കുന്നത്.
ഇതിനു ചുവടുപിടിച്ച് മിനിറ്റുകള്‍ വൈകിയാല്‍ പോലും യാത്രക്കാരോട് ക്ഷമാപണം നടത്തുവാനുള്ള സംവിധാനം ഉള്‍പ്പെടുത്തും. മാത്രമല്ല വൈകിയതിന്റെ കാരണവും ഇതൊടാപ്പം വ്യക്തമാക്കും. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷനാണ് (എന്‍ എച്ച് എസ് ആര്‍ എല്‍ ) അഹമ്മദാബാദിലെ സബര്‍മതിയില്‍ നിന്നും മുംബൈയിലെ കുര്‍ള കോംപ്ലക്സ് വരെ നീളുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസില്‍ ഈ രീതി ഉള്‍പെടുത്താന്‍ തീരുമാനിച്ചത്.
ജപ്പാനിലെ ഷി ങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ നെറ്റ് വര്‍ക്കില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍. ജപ്പാനില്‍ ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും ഇത് തെളിവായി ഓഫീസിലും മറ്റും ഹാജരാകാവുന്നതാണ്. ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അവിടുത്തെ റെയില്‍വേ സംസ്‌കാരം പഠിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട് .
സാധാരണ റെയില്‍വേ പ്ലാറ്റഫോമിലേതുപോലെ തിരക്കുണ്ടാകാനും അലസമായി നടക്കുവാനും ഇവിടെ സാധിക്കുകയില്ല. ട്രെയിന്‍ വിടുന്നതിനു കുറച്ചു സമയത്തിന് മുന്‍പ് മാത്രമേ ടിക്കറ്റ് ഉള്ളവരെ പ്ലാറ്റഫോമില്‍ പ്രവേശിപ്പിക്കുകയുള്ളു. മണിക്കൂറില്‍ 320 കി.മി സ്പീഡില്‍, ദിനംപ്രതി 70 ട്രിപ്പുകള്‍ ഉണ്ടാകും. ഇന്ത്യന്‍ റയില്‍വെയുടെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിനേക്കാളും 1.5 തവണ അധികമായിരിക്കും നിരക്ക്.
Post Your Comments