![](/wp-content/uploads/2019/01/ammini.jpg)
അമ്ബലവയല്‍: ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം. അമ്ബലവയലുള്ള അമ്മിണിയുടെ ചേച്ചിയുടെ മകന് പ്രഫുലിനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രഫുലിന്റെ തലയില്‍ കമ്ബികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും സഹോദരിയെ ആക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ഇരുവരെയും ബത്തേരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 31നാണ് അമ്മിണിയുടെ കുടുംബത്തിന് നേരെ ആദ്യം ആക്രമണം ഉണ്ടായത്. രാത്രി ഏതാനും പേര് എത്തി കല്ലറിയുകയും തെറിവിളിക്കുകയുമായിരുന്നു. അന്ന് അമ്മിണിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബറില്‍ 23ന് ആണ് അമ്മിണി ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല.
Post Your Comments