ദോഹ: സ്വകാര്യ സ്കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി ലഭിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ. അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്. ഇന്ത്യ, പാകിസ്താനി കരിക്കുലങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍, ടുണീഷ്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റി സ്കൂളുകള്‍ എന്നിവയെയാണ് രണ്ടു ഷിഫ്റ്റിനായി ആദ്യം പരിഗണിക്കുന്നത്. അനുമതി നല്കുന്നതിനു മുൻപ് എല്ലാ മാനദണ്ഡങ്ങളും സ്കൂളുകള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തും.
Post Your Comments