ജനീവ: ലോകത്തെ ഏറ്റവും മികച്ച രാജ്യമായി 3 -ാം മതും സ്വിറ്റ്സര്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. . സാന്പത്തികവും രാഷ്ട്രീയവുമായ സുസ്ഥിരതകള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന മാനദണ്ഡങ്ങളായി.മികച്ച ദേശീയ ഭക്ഷണമാണ് മറ്റൊരു കാരണം.
സുപ്രധാനമായ വിഷയങ്ങളില്‍ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് തീരുമാനമെടുക്കുന്ന രീതിയാണ് ഈ രാജ്യത്ത് നിലവിലുളളത്.
അതിശക്തരും സുഹൃത്തുക്കളുമായ അയല്‍ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയും ചെയ്യുന്ന സ്വിറ്റ്സര്‍ലന്‍ഡിന് ശത്രുക്കളെ പേടിക്കേണ്ട കാര്യം തന്നെയില്ല. ഏറ്റവും നല്ല രാഷ്ട്രീയ സംവിധാനം,
മനോഹരമായ മലനിരകള്‍
സുശക്തമായ സെെന്യം, മിലിട്ടറി സംവിധനത്തിലുളള മികവ് , അത്യാധുനിക മിലിട്ടറി സംവിധാനങ്ങള്‍
അവിടുത്തെ ദേശീയ ഭക്ഷണം, നല്ല വിദ്യാഭ്യാസ സമ്പ്രദായം, സിനിമ ചിത്രീകരണങ്ങള്‍ക്ക് പറ്റിയ സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിനെ ലോകത്തെ തന്നെ മികച്ച രാജ്യമായി തിരഞ്ഞെടുക്കുന്നതിന് പിന്നിലുളളത് .
Post Your Comments