
തായ്‌ലന്‍ഡ്: കടുവയെക്കൊന്ന ചിത്രം പ്രചരിപ്പിച്ച നായാട്ട് സംഘത്തെ പോലീസ് പിടികൂടി. ചോരവാര്‍ന്ന് നിലത്ത് കിടക്കുന്ന കടുവയുടെ മുകളില്‍ കയറിയിരുന്ന് അതിന്റെ മുഖത്തടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നായാട്ടു സംഘം പിടിയിലായത്.
നിലത്ത് കിടക്കുന്ന കടുവയ്ക്ക് ജീവനുണ്ടോ എന്ന് വ്യക്തമല്ല. ഒരാള്‍ കടുവയുടെ പുറത്ത് കയറിയിരുന്ന് അതിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഏകദേശം മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ തായ്‌ലന്‍ഡ്് മലേഷ്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ അനധികൃതമായി നായാട്ട് നത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവര്‍ വിയറ്റ്‌നാം സ്വദേശികളാണ്. ഇവരുടെ കാറിനുള്ളില്‍ നിന്ന് കടുവയുടെ അസ്ഥികൂടവും പിടികൂടി. സംഭവം മാധ്യമശ്രദ്ധ നേടിയതോടെയാണ് ഇവര്‍ക്കെതിരെ പ്രതിക്ഷേധമുയര്‍ന്നത്.
Post Your Comments