![](/wp-content/uploads/2018/08/modi-3.jpg)
കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രന് വേദിയില്‍ ഇടമില്ല. റിഫൈനറിയിലെ പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസ് പ്രതിനിധിയെ മാറ്റിനിര്‍ത്തുന്നത് മനഃപൂര്‍വമാണെന്നും വി.പി. സജീന്ദ്രന് പറഞ്ഞു.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് റിഫൈനറിയുടെ മെയിന്‍ കണ്ട്രോള് കണ്‍സോള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.35ന് ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ലക്സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണു പ്രവേശനം.
Post Your Comments