പുതിയ പരിഷ്കരണങ്ങളുമായി വാട്സ്‌ആപ്പ്. വീണ്ടും രൂപകല്‍പന ചെയ്ത 21 ഇമോജികളും ഫിംഗര്‍പ്രിന്റ് സംവിധാനവുമൊക്കെ അതരിപ്പിക്കുന്ന വിവരം പ്രമുഖ ടെക് മാധ്യമമാണ് റിപ്പോർട്ട് ചെയുന്നത്. ആന്‍ഡ്രോയിഡ് 2.19.21 ബീറ്റ വേര്‍ഷനിലാണ് പുതിയ മാറ്റങ്ങൾ ലഭിക്കുക. അതേസമയം ഫിംഗര്‍പ്രിന്റ് സംവിധാനം വാട്സ്‌ആപ്പിന്റെ ആല്‍ഫാ ഡെവലപ്മെന്റ് സ്റ്റേജിലാണ്. ഐഒഎസ് പ്ലാറ്റ്ഫോമിലും സമാന ഫീച്ചർ അവതരിപ്പിക്കും. നിലവില്‍ ഐഒഎസില്‍ ഫെയ്സ് ഐഡി, ടച്ച് ഐഡി എന്നീ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് അവരുടെ അവരുടെ അക്കൗണ്ടില്‍ പ്രവേശിക്കാൻ സാധിക്കുമെന്നതാണ് ഫിംഗര്‍പ്രിന്റ് സംവിധാനത്തിന്റെ പ്രത്യേകത. നിലവില്‍ ലോഗിന്‍ ചെയ്യുമ്ബോള്‍ മാത്രമാണ് സെക്യൂരിറ്റി ഒഥന്റിക്കേഷന്‍ ആവശ്യപ്പെടുന്നത്.
Post Your Comments