KeralaLatest News

മന്ത്രി എ.സി മൊയ്തീന്‍ യുണിസെഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ യുണിസെഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടി സംബന്ധിച്ചായിരുന്നു ചര്‍ച്ച.  കുടുംബശ്രീയുമായി സഹകരിപ്പിച്ച് അവശത അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ യുണിസെഫ് സംഘടിപ്പിക്കും. അതേസംമയം പ്രളയം തകര്‍ത്ത മേഖലകളില്‍ യുണിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയുമുണ്ടാകും. പ്രളയ ദുരിതാശ്വസ മേഖലയില്‍ വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button