
ഫിയോണ എന്ന രണ്ടു വയസുകാരിയുടെ ജന്മദിനം മൃഗശാലയില്‍ ആഘോഷമാക്കി. 2017 ജനുവരി 24 ന് സിന്‍സിനാറ്റി മൃഗശാലയില്‍ പുര്ണവളര്ച്ച എത്തുന്നതിനു മുന്‍പ് ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന് മൃഗശാലാ അധികൃതരും പരിശീലകരും വമ്ബന്‍ കേക്കാണ് ഒരുക്കിയത്. പൂര്‍ണ വളര്‍ച്ച എത്തുന്നതിനു മുമ്ബ് ജനിച്ചു വീണ ഫിയോണയെ വളരെ ശ്രദ്ധയോടെയാണ് മൃഗശാല അധികൃതര്‍ പരിപാലിച്ചിരുന്നത്. ജനിക്കുമ്ബോള്‍ വെറും 29 പൗണ്ടു മാത്രമായിരുന്നു ഫിയാനോയുടെ തൂക്കം. സാധാരണ ഹിപ്പൊയുടെ തൂക്കം 1,500 കിലോ മുതല്‍ 1,300 കിലോ വരെയാണ്.ആയുര്‍ദൈര്‍ഘ്യം 40 മുതല്‍ 50 വരെ വര്‍ഷമാണ്.
Post Your Comments