ബ്രെഡ് സാധാരണ പലര്‍ക്കും മൊരിച്ച് കഴിക്കുന്നതാണ് ഇഷ്ടം. ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവവുമാണ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പ്പം നെയ്യ് പുരട്ടി അല്‍പ്പം ബ്രൗണ്‍ നിറമായ ബ്രെഡ് രുചിയുടെ കാര്യത്തില്‍ മുന്നിലാണ്.
എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ മൊരിച്ചു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല, കാന്‍സര്‍ പോലുള്ള രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മൊരിക്കുമ്പോള്‍ അതായത് 120 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ പാകം ചെയ്യുമ്‌ബോള്‍ ഇവയില്‍ അക്രിലമൈഡ് എന്ന രാസവസ്തുവുണ്ടാകുന്നു. ഇതാണ് കാന്‍സര്‍ സാദ്ധ്യതയ്ക്ക് കാരണമാകുന്നത്. കാര്‍ബോഹൈഡ്രേറ്റ് വെളുത്ത ബ്രെഡില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് അപകട സാദ്ധ്യതയ്ക്കുള്ള കാരണം. ഗോതമ്പ് ബ്രെഡില്‍ ഈ ദോഷമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Post Your Comments